പരിശീലന സ്ഥാപനങ്ങൾക്കായി കപ്പാസിറ്റി ബിൽഡിങ് കമ്മീഷൻ സാധന ശൃംഖല 2026 ആരംഭിക്കുന്നു
28 സെപ്റ്റംബർ 2026
മിഷൻ കർമയോഗിക്കു കീഴിലുള്ള പരിശീലന സ്ഥാപനങ്ങളെ തന്ത്രപരവും ശേഷിയെ അടിസ്ഥാനമാക്കിയുള്ളതുമായ കപ്പാസിറ്റി ബിൽഡിങ് സ്ഥാപനങ്ങളായി മാറ്റുന്നതിനുള്ള മേഖലാ കൂടിയാലോചനാ പരമ്പരയായ സാധന ശൃംഖല 2026 കപ്പാസിറ്റി ബിൽഡിങ് കമ്മീഷൻ സംഘടിപ്പിക്കുന്നു. Strengthening Adaptive Development and Humane Aptitude for National Advancement എന്നതിന്റെ ചുരുക്കമാണ് സാധന. വിജയവാഡ (ആന്ധ്രാപ്രദേശ്), ഗുവാഹത്തി (അസം), ലഖ്നൗ (ഉത്തർപ്രദേശ്), പുണെ (മഹാരാഷ്ട്ര) എന്നിവിടങ്ങളിലായി നാല് മേഖലാ ശിൽപശാലകൾ നടക്കും. ഓരോ മേഖലാ ശിൽപശാലയും ഒന്നര ദിവസത്തെ പരിപാടിയായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നാല് മേഖലാ ടാസ്ക് ഫോഴ്സുകൾ, 2026 ഏപ്രിൽ 2 മുതൽ 8 വരെ നടന്ന സാധന സപ്താഹ് 2026, 2026 മേയ് 15-ന് നടന്ന ദേശീയ വിഭാഗ ഉച്ചകോടി എന്നിവയിലൂടെ നടത്തിയ കൂടിയാലോചനകളുടെ തുടർച്ചയാണ് ഈ പരമ്പര. 2026 സെപ്റ്റംബർ 29-30 തീയതികളിൽ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ദക്ഷിണ മേഖലയിലാണ് പരമ്പര ആരംഭിക്കുന്നത്. 'നാഗരിക് ദേവോ ഭവഃ' എന്ന പൗരകേന്ദ്രീകൃത ഭരണ മൂല്യം മുന്നോട്ടു കൊണ്ടുപോകാനാണ് ഈ സംരംഭം.