കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള ലാപ്ടോപ് വിതരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
8 ഒക്ടോബർ 2026
കേരള കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്നും ലാപ് ടോപ് വിതരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര/ സംസ്ഥാന എൻട്രൻസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സർക്കാർ/ സർക്കാർ അംഗീകൃത കോളജുകളിൽ 2026-27 ഒന്നാം വർഷം പ്രവേശനം ലഭിച്ച, തെരഞ്ഞെടുത്ത കോഴ്സുകളിലെ വിദ്യാർഥികൾക്കാണ് ലാപ്ടോപ്പിന് അർഹത.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.
വിശദ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2448451.
അവസാന തീയതി:
31 October
അർഹർ:
Children of members of the Kerala Toddy Tappers Welfare Fund
പ്രവേശന വർഷം:
2026-27
പരീക്ഷയ്ക്ക് എന്തുകൊണ്ട് പ്രധാനം: ക്ഷേമനിധി ബോർഡുകളും അവയുടെ ആനുകൂല്യ പദ്ധതികളും കേരള പി.എസ്.സി. ആനുകാലിക ചോദ്യങ്ങളിൽ പതിവാണ്.
Kerala PSC