സൗരോർജ സഖ്യത്തിന്റെ പൊതുസഭയ്ക്കൊപ്പം ഭാരത് പുനരുപയോഗ ഊർജ ഉച്ചകോടി ഭാരത് മണ്ഡപത്തിൽ
1 നവംബർ 2026
ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നവംബർ 2-ന് ഭാരത് പുനരുപയോഗ ഊർജ ഉച്ചകോടിയും എക്സ്പോയും 2026 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നവംബർ 5 വരെ നാല് ദിവസം നീളുന്ന ഉച്ചകോടിയുടെ പ്രമേയം ഇൻവെസ്റ്റ്. ഇന്നൊവേറ്റ്. ഇൻസ്പയർ. എന്നാണ്. 130-ലധികം രാജ്യങ്ങളും 40-ലധികം മന്ത്രിമാരും നയരൂപകർത്താക്കളും നിക്ഷേപകരും ധനകാര്യ സ്ഥാപനങ്ങളും വ്യവസായ പ്രതിനിധികളും പങ്കെടുക്കും. ഓസ്ട്രേലിയ, ഡെന്മാർക്ക്, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, യുണൈറ്റഡ് കിങ്ഡം എന്നിവ രാജ്യ പങ്കാളികളാണ്. പതിമൂന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തങ്ങളുടെ പുനരുപയോഗ ഊർജ സാധ്യതകളും നിക്ഷേപ അവസരങ്ങളും നിർമാണ ശേഷിയും അവതരിപ്പിക്കും.
പദങ്ങൾ
ICGH International Conference on Green Hydrogen — പുനരുപയോഗ ഊർജ ഉച്ചകോടിക്കൊപ്പം നടക്കുന്ന ഹരിത ഹൈഡ്രജൻ സമ്മേളനം.