ഡൽഹി-എൻസിആറിനായി 48 നടപടികളുള്ള പരിഷ്കരിച്ച ഗ്രാപ് പട്ടിക സിഎക്യുഎം അംഗീകരിച്ചു
28 സെപ്റ്റംബർ 2026
വായു ഗുണനിലവാര മാനേജ്മെന്റ് കമ്മീഷന്റെ (സിഎക്യുഎം) മുഴുവൻ കമ്മീഷന്റെ 30-ാം യോഗം ചെയർപേഴ്സൺ ശ്രീ രാജേഷ് വർമയുടെ അധ്യക്ഷതയിൽ 2026 സെപ്റ്റംബർ 28ന് ചേർന്നു.
ദേശീയ തലസ്ഥാന മേഖലയ്ക്കായുള്ള ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) പട്ടികയിൽ വരുത്തിയ മാറ്റങ്ങൾ യോഗം അംഗീകരിച്ചു.
പരിഷ്കരിച്ച പട്ടികയിൽ ഒന്നാം ഘട്ടത്തിൽ 25, രണ്ടാം ഘട്ടത്തിൽ 8, മൂന്നാം ഘട്ടത്തിൽ 10, നാലാം ഘട്ടത്തിൽ 5 എന്നിങ്ങനെ ആകെ 48 നടപടികളുണ്ട്.
ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ ലഘു വാഹനങ്ങൾക്കുള്ള നിയന്ത്രണം ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവയ്ക്കു പുറമേ സോനിപത്തിലേക്കും വ്യാപിപ്പിച്ചു.
അവശ്യവസ്തുക്കൾ കൊണ്ടുപോകുന്ന ബിഎസ്-4ഉം അതിൽ താഴെയുമുള്ള ചരക്കു വാഹനങ്ങൾക്കുള്ള ഇളവ് മൂന്ന്, നാല് ഘട്ടങ്ങളിൽ ഒഴിവാക്കി.