അഞ്ച് തെക്കൻ സംസ്ഥാനങ്ങളിൽ അരിക്കും നെല്ലിനും സ്റ്റോക്ക് പരിധിക്ക് കേന്ദ്രത്തിന്റെ അനുമതി; ലംഘിച്ചാൽ എസൻഷ്യൽ കമോഡിറ്റീസ് ആക്ട് പ്രകാരം നടപടി
6 നവംബർ 2026
അരിക്കും നെല്ലിനും സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ അഞ്ച് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം സമ്മതം നൽകി. ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന എന്നിവയാണ് ഇവ. അടുത്ത വർഷം ജനുവരി 31 വരെയാണ് പരിധി. തെക്കൻ സംസ്ഥാനങ്ങളിൽ അരി ന്യായവിലയ്ക്ക് ലഭ്യമാക്കുകയും പൂഴ്ത്തിവയ്പ്പ് തടയുകയുമാണ് ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, വലിയ ചെയിൻ റീട്ടെയിലർമാർ, സംസ്കരണക്കാർ എന്നിവർ എല്ലാ വെള്ളിയാഴ്ചയും ഫുഡ് സ്റ്റോക്ക് പോർട്ടലിൽ (Food Stock Portal) സ്റ്റോക്ക് വിവരം അറിയിക്കണം. രജിസ്റ്റർ ചെയ്യാത്തവർക്കും പരിധി ലംഘിക്കുന്നവർക്കും എസൻഷ്യൽ കമോഡിറ്റീസ് ആക്ട് (Essential Commodities Act) പ്രകാരം നടപടി നേരിടേണ്ടി വരും. കൺസ്യൂമർ അഫയേഴ്സ്, ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ മന്ത്രാലയമാണ് (Consumer Affairs, Food and Public Distribution Ministry) നിർദേശം നൽകിയത്