കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിൽ ലോക ഹോസ്പീസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം
17 ഒക്ടോബർ 2026
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിൽ ലോക ഹോസ്പീസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനത്തിന്റെയും വയോജന ദിനത്തിന്റെയും ജില്ലാതല ഉദ്ഘാടനം നടന്നു. ആരോഗ്യ വകുപ്പും ആരോഗ്യ കേരളം മലപ്പുറവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. വിനോദ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്കും ദീർഘകാല പരിചരണം ആവശ്യമുള്ളവർക്കും കരുതലും സ്നേഹവും നൽകാൻ എല്ലാവരും സന്നദ്ധരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എം. ജാനിഫ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എ.എം. റിയാദ് ദിനസന്ദേശം നൽകി. ജില്ലാ പാലിയേറ്റീവ് കെയർ കോ-ഓർഡിനേറ്റർ പി. ഫൈസൽ ബോധവത്കരണ ക്ലാസ് നയിച്ചു.
പദങ്ങൾ
Arogya Keralam Arogya Keralam, National Health Mission, Kerala — ജില്ലാ യൂണിറ്റുകളിലൂടെ കേരളത്തിൽ ദേശീയ ആരോഗ്യ മിഷൻ പരിപാടികൾ നടപ്പാക്കുന്ന സംസ്ഥാന ആരോഗ്യ മിഷനാണിത്.