ഇളവ് പദവി മുൻകാല പ്രാബല്യത്തോടെ ക്രമപ്പെടുത്താൻ യോഗ്യരായ പിഎഫ് ട്രസ്റ്റുകൾ അമ്നെസ്റ്റി പദ്ധതി 2026 പ്രയോജനപ്പെടുത്തണമെന്ന് ഇപിഎഫ്ഒ
13 ഒക്ടോബർ 2026
പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റുകളുടെ ഇളവ് പദവി മുൻകാല പ്രാബല്യത്തോടെ ക്രമപ്പെടുത്തുന്ന അമ്നെസ്റ്റി പദ്ധതി 2026-ന്റെ പ്രചാരണം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ശക്തമാക്കി. 2026 ജൂൺ 29-ന് വിജ്ഞാപനം ചെയ്ത എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീം 2026-ന്റെ ഭാഗമാണ് അമ്നെസ്റ്റി വ്യവസ്ഥകൾ. വിജ്ഞാപനം മുതൽ ആറ് മാസമാണ് കാലാവധി; 2026 ഡിസംബർ 28-ന് അവസാനിക്കും. 1961-ലെ ആദായനികുതി നിയമപ്രകാരം അംഗീകാരമുള്ളതും എന്നാൽ 1952-ലെ ഇപിഎഫ് ആൻഡ് എംപി നിയമത്തിലെ 17-ാം വകുപ്പ് പ്രകാരമോ 2020-ലെ സാമൂഹിക സുരക്ഷാ കോഡിലെ 143-ാം വകുപ്പ് പ്രകാരമോ ഔപചാരിക ഇളവ് ഉത്തരവ് ഇല്ലാത്തതുമായ പിഎഫ് ട്രസ്റ്റുകൾക്ക് അപേക്ഷിക്കാം. പ്രവർത്തന മാർഗനിർദേശങ്ങൾ 2026 ജൂലൈ 11-ലെ സർക്കുലറിലൂടെ പുറപ്പെടുവിച്ചു.
പദങ്ങൾ
EPFO Employees' Provident Fund Organisation — തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രൊവിഡന്റ് ഫണ്ട് പദ്ധതികൾ നടത്തുന്ന സ്ഥാപനം.