വനമേഖലയിലെ കുരുന്നുകൾക്കായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 'പോഷകാമൃതം'
21 ഒക്ടോബർ 2026
ആദിവാസി ഊരുകളിലെ കുരുന്നുകളുടെ പോഷകാഹാരക്കുറവും വിളർച്ചയും പരിഹരിക്കാൻ എറണാകുളം ജില്ലാ പഞ്ചായത്ത് 'പോഷകാമൃതം' പദ്ധതിക്ക് തുടക്കമിട്ടു.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ തേര ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
2026–27 സാമ്പത്തിക വർഷത്തെ തനത് ഫണ്ടിൽനിന്ന് ആറ് ലക്ഷം രൂപയാണ് വകയിരുത്തിയത്.
കുട്ടമ്പുഴ, വേങ്ങൂർ ഗ്രാമപഞ്ചായത്തുകളിലെ 15 ആദിവാസി സങ്കേതങ്ങളിലെ മുന്നൂറോളം കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പ്രയോജനം; 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ഊന്നൽ.
മൊബൈൽ മെഡിക്കൽ യൂണിറ്റ് ഊരുകളിലെത്തും; ഉണക്കമുന്തിരി, ബദാം, കപ്പലണ്ടി, ഈന്തപ്പഴം എന്നിവ അടങ്ങിയ ഫുഡ് കിറ്റുകൾ മാവേലി സ്റ്റോറുകളും ത്രിവേണി സൂപ്പർമാർക്കറ്റുകളും വഴി മാസംതോറും എത്തിക്കും.