ദോഹയിൽ നടക്കുന്ന 11-ാം എഐഐബി ഗവർണർ ബോർഡ് വാർഷിക യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പങ്കെടുക്കും
27 സെപ്റ്റംബർ 2026
കേന്ദ്ര ധനകാര്യ, കോർപറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 2026 സെപ്റ്റംബർ 27 മുതൽ 29 വരെ ഖത്തറിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നു.
2026 സെപ്റ്റംബർ 28 ന് ദോഹയിൽ നടക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ (എഐഐബി) ഗവർണർ ബോർഡിന്റെ 11-ാം വാർഷിക യോഗത്തിൽ അവർ പങ്കെടുക്കും.
എഐഐബിയിലെ ഇന്ത്യയുടെ ഗവർണർ എന്ന നിലയിലാണ് അവർ പങ്കെടുക്കുന്നത്. ബാങ്കിലെ രണ്ടാമത്തെ വലിയ ഷെയർഹോൾഡർ ഇന്ത്യയാണ്.
എഐഐബി പ്രസിഡന്റിനെയും ജോർദാൻ, സ്വിറ്റ്സർലൻഡ്, അൾജീരിയ, സൗദി അറേബ്യ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ സമാന മന്ത്രിമാരെയും അവർ കാണും.
ഖത്തർ സർക്കാർ നേതൃത്വവുമായും ഖത്തറിലെ വ്യവസായ പ്രമുഖരും നിക്ഷേപകരുമായും അവർ കൂടിക്കാഴ്ച നടത്തുമെന്നു കരുതുന്നു.