ഗ്രീൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന് കീഴിൽ അഞ്ചു വർഷത്തേക്കുള്ള സംയുക്ത കർമ്മ പദ്ധതി ഇന്ത്യയും ഡെന്മാർക്കും അംഗീകരിച്ചു
28 നവംബർ 2026
2026 നവംബർ 28ന് ന്യൂഡൽഹിയിൽ നടന്ന അഞ്ചാമത് ഇന്ത്യ-ഡെന്മാർക്ക് ജോയിന്റ് കമ്മീഷൻ യോഗത്തിന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഡെന്മാർക്ക് വിദേശകാര്യമന്ത്രി ലാർസ് ലോക്കെ റാസ്മുസ്സനും സഹാധ്യക്ഷത വഹിച്ചു. 2020ൽ രൂപീകരിച്ച ഇന്ത്യ-ഡെന്മാർക്ക് ഗ്രീൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന് കീഴിലുള്ള സഹകരണം അവർ വിലയിരുത്തി. അടുത്ത ഘട്ടത്തെ നയിക്കാൻ അഞ്ചു വർഷത്തേക്കുള്ള സംയുക്ത കർമ്മ പദ്ധതി അംഗീകരിച്ചു. നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയിലെ പുതുക്കിയ ധാരണാപത്രവും IFSCAയും ഡാനിഷ് ഫിനാൻഷ്യൽ സൂപ്പർവൈസറി അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രവും കൈമാറി. ജലം, ഷിപ്പിങ്, പുനരുപയോഗ ഊർജം, ആരോഗ്യം, ബഹിരാകാശം തുടങ്ങിയ മേഖലകൾ ചർച്ചയായി; പ്രതിരോധ, സുരക്ഷാ സഹകരണം പരിശോധിക്കാനും ധാരണയായി. പരിഷ്കരിച്ച യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ ഡെന്മാർക്ക് വീണ്ടും പിന്തുണച്ചു.