16-ാം ധനകാര്യ കമ്മീഷൻ പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് 19,991 കോടി രൂപ പ്രതീക്ഷ; ഗിഫ്റ്റിന്റെ ശില്പശാല
6 ഒക്ടോബർ 2026
16-ാം ധനകാര്യ കമ്മീഷൻ പ്രകാരം 2026-2031 കാലയളവിൽ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 19,991 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.
'ധനകാര്യ കമ്മീഷനും കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളും: വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും' എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) ഒക്ടോബർ 6-ന് ഏകദിന ശില്പശാല നടത്തും.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി രാവിലെ 10.30-ന് ശില്പശാല ഉദ്ഘാടനം ചെയ്യും.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ ഫലപ്രദമായി വിനിയോഗിക്കാനുള്ള സാധ്യതകൾ ശില്പശാല പരിശോധിക്കും.
കേരളത്തിലെ തദ്ദേശ പൊതുധനകാര്യം ശക്തിപ്പെടുത്താനുള്ള ഗിഫ്റ്റിന്റെ ലോക്കൽ ഫിസ്കൽ റിസർച്ച് സെല്ലിന്റെ സംരംഭത്തിലെ ആദ്യ ചുവടുവയ്പാണിത്.