എംഎൽഎമാർ പങ്കെടുക്കുന്ന ജില്ലാതല റവന്യൂ സൊല്യൂഷൻ മീറ്റ് ഡിസംബർ ഒന്നിന് തുടങ്ങും
27 നവംബർ 2026
ജില്ലകളിലെ റവന്യൂ വിഷയങ്ങൾ പരിശോധിച്ച് പരിഹരിക്കാൻ റവന്യൂ സൊല്യൂഷൻ മീറ്റ് ഡിസംബർ ഒന്നിന് തുടങ്ങും. ഓരോ ജില്ലയിലെയും എംഎൽഎമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. റവന്യൂ വകുപ്പുമന്ത്രി എ പി അനിൽ കുമാർ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം പിടിപി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലാണ് (ഐഎൽഡിഎം) മീറ്റ്. ഡിസംബർ ഒന്നിന് കണ്ണൂർ, കാസർഗോഡ്; രണ്ടിന് വയനാട്, കോഴിക്കോട്; മൂന്നിന് മലപ്പുറം. തുടർന്ന് ഡിസംബർ 7 പാലക്കാട്, 8 തൃശൂർ, 9 പത്തനംതിട്ടയും ഇടുക്കിയും. എല്ലാ ദിവസവും വൈകിട്ട് ആറു മണിക്കാണ് യോഗം.
പദങ്ങൾ
ILDM Institute of Land and Disaster Management — തിരുവനന്തപുരത്തെ റവന്യൂ വകുപ്പിന്റെ സ്ഥാപനം.