തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്താൻ ആർട്ടിക്കിൾ 243 (കെ) പ്രകാരം രൂപീകരിച്ച സ്ഥാപനമാണ് കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
വിശദ വായന
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 (കെ) പ്രകാരം രൂപീകരിച്ച സ്ഥാപനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.
തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകൾ കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് നടക്കുന്നത്.
അഞ്ചുവർഷ കാലാവധി കഴിയുമ്പോൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൊതുതിരഞ്ഞെടുപ്പും ഒഴിവുകൾ നികത്താൻ ഉപതിരഞ്ഞെടുപ്പും കമ്മീഷൻ നടത്തുന്നു.
അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ, സ്ഥിരം സമിതി അംഗങ്ങൾ എന്നിവരുടെ തിരഞ്ഞെടുപ്പും കമ്മീഷൻ കൈകാര്യം ചെയ്യുന്നു.
അധ്യക്ഷന്മാർക്കും ഉപാധ്യക്ഷന്മാർക്കും സ്ഥിരം സമിതി അധ്യക്ഷന്മാർക്കും എതിരായ അവിശ്വാസ പ്രമേയ നടപടികൾ കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് നിയന്ത്രിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്കും കൗൺസിലർമാർക്കുമുള്ള സംവരണ സ്ഥാനങ്ങൾ കമ്മീഷന്റെ മേൽനോട്ടത്തിലാണ് നിശ്ചയിക്കുന്നത്.
കമ്മീഷന്റെ സെക്രട്ടറി തിരുവനന്തപുരത്ത് വികാസ് ഭവൻ പി.ഒ.-യിലെ ജനഹിതത്തിലാണ്.