കാലാവസ്ഥാ മാറ്റം ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് ലാൻസെറ്റ് കൗണ്ട്ഡൗൺ റിപ്പോർട്ട്
27 ഒക്ടോബർ 2026
ആരോഗ്യവും കാലാവസ്ഥാ മാറ്റവും സംബന്ധിച്ച ലാൻസെറ്റ് കൗണ്ട്ഡൗണിൻറെ 2026 ലെ റിപ്പോർട്ട് തുർക്കിയിൽ നടക്കുന്ന കോപ്പ് 31 ന് മുൻപ് ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചു. 54 സൂചകങ്ങൾ ഇത് പിന്തുടരുന്നു. കാലാവസ്ഥാ മാറ്റം ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി മാറിയെന്ന് റിപ്പോർട്ട് പറയുന്നു; അത് ഓപചാരികമായി അങ്ങനെ അംഗീകരിക്കണമെന്നും ആവശ്യപ്പെടുന്നു. 2016 നും 2023 നും ഇടയിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലധികം മരണങ്ങൾ ചൂടുമായി ബന്ധപ്പെട്ടതാണെന്നും, ഈ ചൂട് മരണങ്ങളിൽ 68 ശതമാനം മനുഷ്യനിർമ്മിത കാലാവസ്ഥാ മാറ്റം മൂലമാണെന്നും റിപ്പോർട്ട് പറയുന്നു. 2016 മുതൽ 2023 വരെ ഏകദേശം 30 ലക്ഷം മരണങ്ങൾ ചൂടുപിടിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ടതാണ്. ലോകാരോഗ്യ സംടനയുമായി ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പദങ്ങൾ
Lancet Countdown Lancet Countdown on Health and Climate Change — കാലാവസ്ഥാ മാറ്റത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങൾ പിന്തുടരുന്ന വാർഷിക അന്താരാഷ്ട്ര ഗവേഷണ സഹകരണം.