പെയിന്റിങ്, ശിൽപ്പകല വിഭാഗങ്ങളിലെ ഗസ്റ്റ് ലക്ചറർ തസ്തികകളിലേക്ക് മാവേലിക്കര ഫൈൻ ആർട്സ് കോളേജ് ഉദ്യോഗാർഥികളെ ക്ഷണിച്ചു
18 ഒക്ടോബർ 2026
മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ലക്ചറർ ഇൻ പെയിന്റിങ്, ലക്ചറർ ഇൻ സ്കൾപ്ചർ എന്നീ തസ്തികകളിൽ രണ്ട് ഒഴിവുകളുണ്ട്.
ലക്ചറർ ഇൻ സ്കൾപ്ചർ തസ്തികയ്ക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനത്തിൽ കുറയാത്ത ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദം, അല്ലെങ്കിൽ ശിൽപ്പകലയിൽ രണ്ടാം ക്ലാസ് മാസ്റ്റേഴ്സ് ബിരുദം, അല്ലെങ്കിൽ എസ്.എസ്.എൽ.സി./തത്തുല്യ യോഗ്യത വേണം.
ലക്ചറർ ഇൻ പെയിന്റിങ് തസ്തികയ്ക്ക് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് നാഷണൽ ഡിപ്ലോമ, അല്ലെങ്കിൽ 55 ശതമാനത്തിൽ കുറയാത്ത പെയിന്റിങ് ബിരുദം, അല്ലെങ്കിൽ പെയിന്റിങ്ങിൽ രണ്ടാം ക്ലാസ് മാസ്റ്റേഴ്സ് ബിരുദം വേണം.
യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ 29ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.