ഫോറൻസിക് സയൻസ് ഗവേഷണത്തിനും പരിശീലനത്തിനുമായി എൻഎഫ്എസ്‌യുവും നേപ്പാൾ പോലീസ് സിഐഡിയും ധാരണാപത്രം കൈമാറി
23 നവംബർ 2026
ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയും (NFSU) നേപ്പാൾ പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും (CID) ധാരണാപത്രം (Memorandum of Understanding, MoU) കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. എൻഎഫ്എസ്‌യു വൈസ് ചാൻസലർ (ഇൻ ചാർജ്) പ്രൊഫ എസ് ഒ ജുനാരെയും നേപ്പാൾ ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആനന്ദ കാഫ്ലെയും ഒപ്പുവച്ചു. ഫോറൻസിക് ശാസ്ത്രത്തിലെ അക്കാദമിക പ്രവർത്തനവും ഗവേഷണവും ശേഷി വർധനയുമാണ് കരാറിന്റെ പരിധി. ഫോറൻസിക് ബയോളജി, കെമിസ്ട്രി, ടോക്സിക്കോളജി, സീറോളജി, സംശയാസ്പദ രേഖകളുടെ പരിശോധന, വിരലടയാള വിശകലനം എന്നിവയാണ് ശ്രദ്ധ നൽകുന്ന മേഖലകൾ.