സന, ഏദന്‍, യെമനി റിയാല്‍: രക്ഷാസമിതിയിലെ യെമന്‍ ചര്‍ച്ചയ്ക്കു പിന്നിലെ അടിസ്ഥാന വിവരങ്ങള്‍
വിശദ വായന
യെമൻ വീണ്ടും പൂർണ യുദ്ദത്തിലേക്ക് മടങ്ങിയെന്ന് യുഎൻ (UN) പ്രത്യേക പ്രതിനിധി രക്ഷാസമിതിയെ അറിയിച്ചതോടെ ആ രാജ്യത്തിന്റെ അടിസ്ഥാന വിവരങ്ങൾ വീണ്ടും പരീക്ഷാപ്രസക്തമായി. സന ആണ് രാഷ്ട്രീയ തലസ്ഥാനം; ഏദൻ ആണ് സാമ്പത്തിക കേന്ദ്രവും അന്തർദേശീയ അംഗീകാരമുള്ള സർക്കാരിന്റെ ആസ്ഥാനവും. നാണയം യെമനി റിയാൽ, ഓദ്യോഗിക ഭാഷ അറബി. അറേബ്യൻ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറൻ മൂലയിലുള്ള യെമൻ വടക്ക് സൗദി അരേബ്യയോടും കിഴക്ക് ഒമാനോടും അതിർത്തി പങ്കിടുന്നു. പടിഞ്ഞാറ് ചെങ്കടലും തെക്ക് ഏദൻ ഉപസാഗരവും അറബിക്കടലും ആണ്. തെക്കുപടിഞ്ഞാറൻ അറ്റത്തുള്ള ബാബ് എൽ-മൻദെബ് കടലിടുക്ക് അരേബ്യൻ ഉപദ്വീപിനെ ആഫ്രികയിൽ നിന്ന് വേർതിരിക്കുന്നു. 528,076 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി; എറ്റവും ഉയരമുള്ള സ്ഥലം 3,760 മീറ്റർ ഉയരമുള്ള അൽ-നബി ഷുഐബ് കൊടുമുടി. എറ്റവും വലിയ ദ്വീപ് സൊകോത്ര; കമരാൻ, ഹനീഷ് ദ്വീപുകൾ, പെരിം, ബ്രദേഴ്സ് എന്നിവയും യെമന്റെ ദ്വീപുകളാണ്.