സാക്ഷരതാമിഷൻ തുല്യതാ കോഴ്സുകൾ: പിഴയോടെ 24 വരെ അപേക്ഷിക്കാം
21 ഒക്ടോബർ 2026
സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന ഹയർസെക്കൻഡറി, പത്താം തരം തുല്യതാ കോഴ്സുകളിലേക്ക് 50 രൂപ പിഴയോടെ ഒക്ടോബർ 24 വരെ അപേക്ഷിക്കാം.
ഹയർസെക്കൻഡറി തുല്യതയ്ക്ക് പത്താം ക്ലാസ് ജയിച്ചവർക്കും മുൻപ് ഹയർസെക്കൻഡറി പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം; കുറഞ്ഞ പ്രായപരിധി 22 വയസ്സാണ്.
പത്താം തരം തുല്യതയ്ക്ക് ഏഴാം ക്ലാസ് ജയിച്ചവർക്കും പത്തിൽ പരാജയപ്പെട്ടവർക്കും 7-നും 10-നും ഇടയിൽ പഠനം ഉപേക്ഷിച്ചവർക്കും ചേരാം; 17 വയസ്സ് പൂർത്തിയായിരിക്കണം, ഉയർന്ന പ്രായപരിധിയില്ല.
ഹയർസെക്കൻഡറി തുല്യതയ്ക്ക് 2600 രൂപയും (രജിസ്ട്രേഷൻ 300 രൂപ, കോഴ്സ് ഫീസ് 2300 രൂപ) പത്താം തരത്തിന് 1950 രൂപയുമാണ് (രജിസ്ട്രേഷൻ 100 രൂപ, കോഴ്സ് ഫീസ് 1850 രൂപ) ഫീസ്; പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും രജിസ്‌ട്രേഷൻ ഫീസ് മാത്രം മതി.
നാല്, ഏഴ് തുല്യതാ കോഴ്‌സുകൾക്ക് ഫീസില്ല. പത്താം തരം പത്ത് മാസവും ഹയർസെക്കൻഡറി രണ്ട് വർഷവുമാണ് കോഴ്സ് കാലാവധി.