പതിനാറാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾ ജിയോ ടാഗ് ചെയ്യാൻ തലക്കുളത്തൂർ പഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും
18 ഒക്ടോബർ 2026
പതിനാറാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗ് നടത്തുന്നതിനും ഇ-ഗ്രാമ സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുമാണ് നിയമനം. 13ന് രാവിലെ 11ന് തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച നടക്കും. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്, അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആണ് യോഗ്യത. 2026 ജനുവരി ഒന്നിന് പതിനെട്ടിനും നാൽപതിനും മധ്യേയാണ് പ്രായപരിധി.
പദങ്ങൾ
e-Gram Swaraj e-Gram Swaraj — പഞ്ചായത്തുകൾ അവരുടെ പദ്ധതികളും പ്രവൃത്തികളും അടവുകളും രേഖപ്പെടുത്തുന്ന ദേശീയ പോർട്ടലാണിത്.