യുനെസ്കോ (UNESCO) യുടെ അടിമത്ത സ്മൃതി കേന്ദ്രങ്ങളുടെ ശൃംഖലയിൽ ബ്രസീലിന്റെ മൂന്നു സ്ഥലങ്ങൾ
2 നവംബർ 2026
വലോംഗോ വാർഫ്, സൊസിയെദാദെ പ്രൊതെതോറ ദോസ് ദെസ്‌വാലിദോസ്, സെറ ദ ബാറിഗ എന്നിവ അടിമത്തവും അടിമക്കച്ചവടവുമായി ബന്ധപ്പെട്ട ചരിത്ര-സ്മൃതി കേന്ദ്രങ്ങളുടെ ശൃംഖലയിൽ യുനെസ്കോ ചേർത്തു. ബ്രസീലിന്റെ വിദേശകാര്യ മന്ത്രാലയമാണ് അപേക്ഷ നൽകിയത്; വാർത്താക്കുറിപ്പിലൂടെ അതു സ്വാഗതം ചെയ്തു. റിയോ ഡി ജനീറോയുടെ തുറമുഖ മേഖലയിലുള്ള വലോംഗോ വാർഫ്, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ അടിമകളാക്കപ്പെട്ട ആഫ്രിക്കക്കാർ ഇറങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ഒന്നിന്റെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്നു; 2017 മുതൽ യുനെസ്കോ ലോക പാരമ്പര്യ പട്ടികയിലുമുണ്ട്. ബഹിയയിലെ സാൽവദോറിലുള്ള സൊസിയെദാദെ പ്രൊതെതോറ ദോസ് ദെസ്‌വാലിദോസ് 1832ൽ മനോയൽ വിക്തോർ സെറയും മറ്റു സ്വതന്ത്ര കറുത്തവർഗക്കാരും സ്ഥാപിച്ചതാണ്; മുടക്കമില്ലാതെ പ്രവർത്തിച്ച ബ്രസീലിന്റെ ആദ്യ കറുത്തവർഗ പൗര സ്ഥാപനം. അലഗോവാസിലെ യൂണിയാവോ ദോസ് പാൽമാരെസിലുള്ള സെറ ദ ബാറിഗയിൽ കിലോംബോ ദോസ് പാൽമാരെസ് സ്മൃതി പാർക്ക് ഉണ്ട്; 1988 മുതൽ ദേശീയ പാരമ്പര്യ കേന്ദ്രമാണ്. യുനെസ്കോയുടെ റൂട്ട്സ് ഓഫ് ദ എൻസ്ലേവ്ഡ്: റെസിസ്റ്റൻസ്, ഫ്രീഡം, ആൻഡ് ഹെറിറ്റേജ് പദ്ധതിക്കു കീഴിൽ 2024ലാണ് ഈ ശൃംഖല തുടങ്ങിയത്. മിനാസ് ജെറായിസിലെ മ്യൂസെയു ദ ഇൻകോൺഫിദെൻസിയ അതിൽ നേരത്തേ ഉണ്ട്.
പദങ്ങൾ
UNESCO United Nations Educational, Scientific, and Cultural Organization — വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയ്ക്കുള്ള യുഎൻ ഏജൻസി; ലോക പാരമ്പര്യ പട്ടിക ഇതിന്റേതാണ്.