ബ്രിട്ടനിലെ അറ്റ കുടിയേറ്റം 77,000 ആയി കുറഞ്ഞു; 1997 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക് (കോവിഡ് കാലം ഒഴികെ)
26 നവംബർ 2026
ബ്രിട്ടനിലേക്കുള്ള ദീർഘകാല അന്താരാഷ്ട്ര കുടിയേറ്റത്തിന്റെ താൽക്കാലിക കണക്ക് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (Office for National Statistics) പുറത്തിറക്കി. 2026 ജൂണിൽ അവസാനിച്ച വർഷത്തെ അറ്റ കുടിയേറ്റം 77,000 ആണ്. തൊട്ടുമുമ്പത്തെ വർഷം ഇത് 204,000 ആയിരുന്നു; പകുതിയിലധികം കുറഞ്ഞു. മഹാമാരി വർഷങ്ങൾ ഒഴിവാക്കിയാൽ 1997 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കുറവിന് പ്രധാന കാരണം യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ളവരാണ്; അവരുടെ അറ്റ കുടിയേറ്റം 379,000 ൽ നിന്ന് 258,000 ആയി. ജോലി, അഭയം, പഠനം എന്നീ കാരണങ്ങളാൽ വരുന്നവർ കുറഞ്ഞു. ദീർഘകാലം രാജ്യത്തേക്ക് വരുന്നവരുടെ എണ്ണത്തിൽ നിന്ന് ദീർഘകാലം പോകുന്നവരുടെ എണ്ണം കുറച്ചതാണ് ദീർഘകാല അറ്റ കുടിയേറ്റം.
പദങ്ങൾ
ONS Office for National Statistics — ബ്രിട്ടന്റെ ദേശീയ സ്ഥിതിവിവര സ്ഥാപനം.