ഡൽഹിക്കായി ₹1,789.52 കോടിയുടെ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം
30 സെപ്റ്റംബർ 2026
ഡൽഹിക്കായി ₹1,789.52 കോടി വിഹിതമുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന് കേന്ദ്ര മന്ത്രിസഭ 2026 സെപ്റ്റംബർ 30 ന് അംഗീകാരം നൽകി.
തിരിച്ചറിഞ്ഞ 42 ഗതാഗത ഇടനാഴികളിലായി 1,092 അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം കേന്ദ്രങ്ങളും 1,029 നിയമനിർവഹണ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
24 മാസത്തിനുള്ളിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കും; തുടർന്ന് അഞ്ച് വർഷം പ്രവർത്തനവും പരിപാലനവും.
മത്സരാധിഷ്ഠിത ലേലത്തിലൂടെ തിരഞ്ഞെടുക്കുന്ന മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്ററോടൊപ്പം ഡൽഹി പൊലീസാണ് നടപ്പാക്കൽ ഏജൻസി.
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്) ആണ് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ്.
നിർമിതബുദ്ധി അധിഷ്ഠിത സിഗ്നലുകൾ, തത്സമയ തിരക്ക് കണ്ടെത്തൽ, സ്വയമേവയുള്ള നിയമലംഘന നടപടി, അടിയന്തര വാഹനങ്ങൾക്കുള്ള മുൻഗണനാ ഇടനാഴികൾ എന്നിവ സംവിധാനത്തിന്റെ ഭാഗമാണ്.