ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസം ഓസ്‌ട്രാഹിന്ദിന്റെ അഞ്ചാം പതിപ്പ് 240 സൈനികരുമായി തിരുവനന്തപുരത്ത് ആരംഭിച്ചു
21 ഒക്ടോബർ 2026
ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസമായ ഓസ്‌ട്രാഹിന്ദ് 2026 തിരുവനന്തപുരത്ത് 2026 ഒക്ടോബര്‍ 20ന് ആരംഭിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന്റെ അഞ്ചാം പതിപ്പാണിത്.
നാലാം പതിപ്പ് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഇര്‍വിന്‍ ബാരക്‌സിലായിരുന്നു.
ആകെ 240 സൈനികരാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്.
ന്യൂസിലാന്‍ഡില്‍ നിന്നുള്ള നിരീക്ഷക സംഘം ആദ്യമായി പങ്കെടുക്കുന്നു.
നവംബര്‍ ഒന്നിന് അഭ്യാസം അവസാനിക്കും.
സൈനിക സഹകരണം, പരസ്പര പ്രവര്‍ത്തന ശേഷി, വിശ്വാസം എന്നിവ ശക്തിപ്പെടുത്തുകയും ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള പ്രതിബദ്ധത ഉറപ്പിക്കുകയുമാണ് ലക്ഷ്യം.
പദങ്ങൾ
Interoperability Military interoperability — പൊതുവായ നടപടിക്രമങ്ങള്‍ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ സേനകള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവ്.