അയോഗ്യരായ മുൻഗണനാ റേഷൻ കാർഡുകാർക്ക് പിഴയില്ലാതെ പൊതുവിഭാഗത്തിലേക്ക് മാറാം
12 നവംബർ 2026
അയോഗ്യരായ മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്ക് ഡിസംബർ 8 വരെ പിഴയില്ലാതെ പൊതുവിഭാഗത്തിലേക്ക് മാറാൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അവസരം നൽകി. സർക്കാർ, അർധ സർക്കാർ, അധ്യാപക ജീവനക്കാർ, പൊതുമേഖലാ-സഹകരണ സ്ഥാപന ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായനികുതി നൽകുന്നവർ, മാസം 25,000 രൂപയ്ക്ക് മേൽ വരുമാനമുള്ള കുടുംബങ്ങൾ, ഒരു ഏക്കറിലധികം ഭൂമിയുള്ളവർ, 1,000 ചതുരശ്ര അടിയിലധികം വീടോ ഫ്ലാറ്റോ ഉള്ളവർ, നാലുചക്ര വാഹന ഉടമകൾ എന്നിവർ മഞ്ഞ, പിങ്ക് കാർഡുകൾ തിരികെ നൽകണം. പാർട്ട് ടൈം, താത്കാലിക ജീവനക്കാർ, നാലാം ക്ലാസ് തസ്തികയിൽ നിന്ന് വിരമിച്ചവർ, 5,000 രൂപയിൽ താഴെ പെൻഷൻ ലഭിക്കുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ ലഭിക്കുന്നവർ, ടാക്‌സി മാത്രം ഉപജീവനമായ നാലുചക്ര വാഹന ഉടമകൾ എന്നിവർക്ക് ഒഴിവുണ്ട്. അസൽ കാർഡ്, കുടുംബനാഥന്റെ ആധാർ, വിഭാഗം മാറ്റാനുള്ള അപേക്ഷാ ഫോം എന്നിവയുമായി താലൂക്ക് സപ്ലൈ ഓഫീസിൽ അപേക്ഷിക്കണം. സമയപരിധിക്ക് ശേഷം അയോഗ്യരെന്ന് കണ്ടാൽ വാങ്ങിയ ധാന്യത്തിന്റെ വിപണി വില നൽകേണ്ടിവരും.
പദങ്ങൾ
Taluk Supply Office Taluk Supply Office — റേഷൻ കാർഡ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സിവിൽ സപ്ലൈസ് വകുപ്പിന്റെ താലൂക്ക് തല ഓഫീസ്.