ഡ്രോൺ ആക്രമണങ്ങൾ വൈദ്യുതിയും വെള്ളവും ഇന്ധനവും മുടക്കുന്നുവെന്നു സുഡാനിലെ യുഎൻ മാനുഷിക വിഭാഗ മേധാവി
3 നവംബർ 2026
സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ഡ്രോൺ ആക്രമണങ്ങൾ വൈദ്യുതി, വെള്ളം, ഇന്ധനം എന്നിവ മുടക്കുകയും സഹായ പ്രവർത്തനം തടയുകയും ചെയ്യുന്നുവെന്നു സുഡാനിലെ ഐക്യരാഷ്ട്ര റെസിഡന്റ് ആൻഡ് ഹ്യൂമാനിറ്റേറിയൻ കോ-ഓർഡിനേറ്റർ ഡെനിസ് ബ്രൗൺ പറഞ്ഞു. ഖാർത്തൂമിനു പുറത്തുള്ള ഒരു ആശുപത്രിയിൽ ആക്രമണത്തിനു ശേഷം വൈദ്യുതി നിലച്ചു; ഡയാലിസിസ് വേണ്ട 25 രോഗികളുടെ ചികിത്സ മുടങ്ങി. അപ്പോൾ ലോകാരോഗ്യ സംഘടനയുടെ (World Health Organization) ജീവനക്കാർ ആശുപത്രിയിലുണ്ടായിരുന്നു. ഇന്ധനത്തിനുള്ള നിര കിലോമീറ്ററുകൾ നീളുന്നു; നൂറുകണക്കിനു സഹായ ലോറികൾ കുടുങ്ങി. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (World Food Programme) വാഹനവ്യൂഹങ്ങൾ ഈ വർഷം ഏഴു തവണയും രണ്ടു വർഷത്തിൽ 20 തവണയും ആക്രമിക്കപ്പെട്ടു. പണക്കുറവു മൂലം സഹായം കിട്ടുന്നവരുടെ എണ്ണവും റേഷന്റെ അളവും കുറയ്ക്കുന്നു. ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമായി കാണുന്നുവെന്നും ഡ്രോണുകൾ എവിടെ നിന്നാണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. യൂണിസെഫ് (UNICEF) പഠനങ്ങൾ പ്രകാരം പല മേഖലകളിലും കടുത്ത പോഷകാഹാരക്കുറവ് അടിയന്തര പരിധിക്കു മേലെയാണ്.
പദങ്ങൾ
WFP World Food Programme — അടിയന്തര സാഹചര്യങ്ങളിൽ ഭക്ഷ്യ സഹായം എത്തിക്കുന്ന റോം ആസ്ഥാനമായ ഐക്യരാഷ്ട്ര ഏജൻസി.