ക്ഷയരോഗ നിർണയ മാർഗരേഖയുടെ രണ്ടാം പതിപ്പ് ലോകാരോഗ്യ സംഘടന പുറത്തിറക്കി
3 നവംബർ 2026
ക്ഷയരോഗത്തെക്കുറിച്ചുള്ള സംയോജിത മാർഗരേഖകളിലെ മോഡ്യൂൾ 3-ന്റെ രണ്ടാം പതിപ്പ് ലോകാരോഗ്യ സംഘടന (World Health Organization) പുറത്തിറക്കി. രോഗനിർണയമാണ് ഈ മോഡ്യൂളിന്റെ വിഷയം. ക്ഷയരോഗ ബാധ, ക്ഷയരോഗം, മരുന്നിനോടുള്ള പ്രതിരോധം എന്നിവ കണ്ടെത്തുന്നതിനെക്കുറിച്ചു വേറെ വേറെ ഇറക്കിയിരുന്ന നിർദേശങ്ങൾ ഒറ്റ രേഖയിൽ ചേർത്തിരിക്കുന്നു. മൂന്നു ശുപാർശകൾ പുതിയതാണ്. ഒന്നാമത്, റഫറൽ ലാബുകളിൽ മാത്രമല്ല, ആരോഗ്യ സംവിധാനത്തിന്റെ താഴേ തട്ടിലും ക്ഷയരോഗം സ്ഥിരീകരിക്കാവുന്ന നിയർ പോയിന്റ്-ഓഫ്-കെയർ (near point-of-care) പരിശോധനകൾ അനുവദിക്കുന്നു. രണ്ടാമത്, കഫം നൽകാൻ കഴിയാത്തവർക്കായി നാവിൽ നിന്നെടുക്കുന്ന സ്വാബ് (tongue swab) സാംപിളായി സ്വീകരിക്കുന്നു; കുട്ടികൾക്കും എച്ച്ഐവി ബാധിതർക്കും ഇതു പ്രധാനമാണ്. മൂന്നാമത്, വിഭവങ്ങൾ കുറവുള്ളിടത്ത് ചെലവു കുറയ്ക്കാൻ പലരുടെ കഫം ഒന്നിച്ചു പരിശോധിക്കുന്ന സ്പുടം പൂളിങ് (sputum pooling) അനുവദിക്കുന്നു. റിഫാംപിസിൻ പ്രതിരോധവും ഇതിലൂടെ കണ്ടെത്താം.
പദങ്ങൾ
WHO World Health Organization — ജനീവ ആസ്ഥാനമായ ഐക്യരാഷ്ട്ര സംഘടനയുടെ ആരോഗ്യ ഏജൻസി.